പാസ്റ്റർ ജാക്ക് ഹേഫോർഡ് അന്തരിച്ചു
കാലിഫോർണിയയിലെ വാൻ ന്യൂസിലെ ചർച്ച് ഓൺ ദി വേയുടെ സ്ഥാപക പാസ്റ്ററും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജാക്ക് ഹേഫോർഡ് അന്തരിച്ചു. 88 വയസ്സായിരുന്നു. ചർച്ച് ഓൺ ദി വേയിൽ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിച്ചു. ഹേഫോർഡ് അമ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും 500 സ്തുതിഗീതങ്ങളും കോറസുകളും രചിച്ചിട്ടുണ്ട്. ഗേറ്റ്‌വേ ചർച്ചിന്റെ ലീഡ് സീനിയർ പാസ്റ്ററായ പാസ്റ്റർ റോബർട്ട് മോറിസിന് ചാൻസലർ സ്ഥാനം കൈമാറുന്നതിന് മുമ്പ് അദ്ദേഹം ഇവാഞ്ചലിക്കൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചിരുന്നു.
