Ultimate magazine theme for WordPress.

പാസ്റ്റർ ഇ. എം. തോമസ് WME അംഗത്വത്തിലേക്ക്

ചേലക്കൊമ്പ് : സുവിശേഷപ്രവർത്തകനും വേദാധ്യാപകനും എഴുത്തുകാരനും കോട്ടയം റീച്ച് ഔട്ട് തിയോളജിക്കൽ സെമിനാരി അക്കാഡമിക് ഡീനുമായ പാസ്റ്റർ ഇ. എം. തോമസ് Dip.Th, B.Th, M.Div., M.Th (ചേലക്കൊമ്പ്) അവർകൾ WME പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനമെടുത്തു. ഇക്കഴിഞ്ഞ ദിവസം കരിയംപ്ലാവ് WME കേന്ദ്ര ഓഫീസിലെത്തി ജനറൽ പ്രസിഡന്റിനെ സന്ദർശിച്ചാണ് തന്റെ ആഗ്രഹം അറിയിച്ചത്. ദീർഘ വർഷങ്ങളായി ഗോസ്പൽ ഫോർ ഇന്ത്യ സഭയുടെ ശുശ്രൂഷാ നേതൃത്വത്തിലും റീച്ച് ഔട്ട് തിയോളജിക്കൽ സെമിനാരി അക്കാഡമിക് ഡീനായും പ്രവർത്തിച്ചുവരികയായിരുന്നു. WME ബൈബിൾ കോളേജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ (5-3-21) ഗുഡ്‌ന്യൂസിന്റെ നേതൃത്വത്തിൽ നടന്ന ഗ്ലോബൽ മീഡിയ വെർച്വൽ സമ്മേളനത്തിൽ WME മാധ്യമകൂട്ടായ്മയെ പ്രതിനിധീകരിച്ചു റവ. ഡോ. ഒ. എം. രാജുക്കുട്ടി, നിബു അലക്സാണ്ടർ, പാസ്റ്റർ ഇ. എം. തോമസ് എന്നിവർ പങ്കെടുത്തു.

Sharjah city AG