പായിപ്പാട്: വെണ്ണിക്കുളം- മേമലയിൽ പകലോമറ്റം മഹാ കുടുംബത്തിൽ വടക്കും തല കൊച്ചുചാപ്രത്ത് വറുഗീസ്-മറിയാമ്മ ദമ്പതികളുടെ മൂത്തപുത്രനായി 1938 ജൂലൈ 15 ന് ജനിച്ചു. മാതാവിൻ്റെ രോഗശാന്തിയനുഭവത്തോടെ മർത്തോമ്മാ വിശ്വാസം വിട്ട് പെന്തക്കോസ്‌തു സത്യത്തിലേക്ക് നടത്തപ്പെട്ടു. 1958-ൽ രക്ഷാ നിർണ്ണയം പ്രാപിക്കുകയും പിറ്റെവർഷം 59-ൽ ഫെബ്രുവരി 15 ന് വിശ്വാസ സ്നാനം സ്വീകരിക്കുകയും ചെയ്തു.
പാസ്റ്റർ പി.ജെ. ഫിലിപ്പോസ് ( ഭാഗവതർ ഫിലിപ്പോസ്) എന്ന ദൈവ ഭൃത്യനാണ് തന്നെ വിശ്വാസജീവിതത്തിലേക്ക് നടത്തുകയും സ്നാനപ്പെടുത്തകയും ചെയ്തത്. 1961-ൽ ഓഗസ്റ്റ് 15 ന് ആത്മസ്‌നാനം പ്രാപിച്ചു.’ 59 ഏപ്രിൽ 9 ന് വിവാഹിതനായി. “മരുഭൂമിയിൽ എന്നെ ഉയർത്തുവാൻ നിന്നെ ഞാൻ വേർതിരിച്ചിരിക്കുന്നു” എന്ന ദൈവശബ്ദത്തിനു മുമ്പിൽ 1967-ൽ ബിസിനസ്സ് വിട്ട് പൂർണ്ണസമയ ശുശ്രൂഷയ്ക്കായി വേർതിരിഞ്ഞു. 1967-68 കാലയളവിൽ കുമ്പനാട് ഹെബ്രോൻ ബൈബിൾ സ്‌കൂളിൽ തിരുവചനം പഠിച്ചു. ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭയുടെ കാരാഴ്‌മ, പള്ളിപ്പാട്, ആനിക്കാട്, ചാഞ്ഞാടി, കങ്ങഴ, പെരുമ്പെട്ടി, പുത്തൻപീടിക, കാർത്തികപ്പള്ളി, ആലപ്പുഴ, പുനലൂർ, പത്തനാപുരം, കല്ലിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ സഭാശുശ്രൂഷ നിർവഹിച്ചു.
1990 മുതൽ ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ സീനിയർ ശുശ്രൂഷകനായി കർതൃസേവയിലായിരിന്നു. സീയോൻ ബൈബിൾ കോളജ്, മല്ലപ്പള്ളി; സൗത്ത് ഇന്ത്യൻ ബൈബിൾ സ്കൂൾ, റാന്നി; ബെഥേസ്‌ദാ ബൈബിൾ കോളജ്, ചിങ്ങവനം; ബേദഹേം ക്രിസ്‌ത്യൻ എഡ്യുക്കേഷൻ സെൻ്റർ, കരുവാറ്റ; ഇൻഡ്യാ ബൈബിൾ കോളജ്, കുമ്പനാട്; ന്യൂ ലൈഫ് ബൈബിൾ കോളജ്, ചെറുവക്കൽ; ബേർശേബാ ബൈബിൾ കോളജ്, മാരാമൺ തുടങ്ങി വിവിധ വേദപാഠശാലകളിൽ കഴിഞ്ഞ 50 -ൽ പരം വർഷങ്ങളായി ദൈവ വചനം പഠിപ്പിക്കുകയും ആയിരകണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുക്കുകയും ഹോക്മാ ബൈബിൾ സ്‌കൂൾ, എൻഡ് ടൈം ഗോസ്പൽ മിനിസ്ട്രീസ്, എൻഡ് ടൈം ഗോസ്പൽ മെസഞ്ചർ മാഗസിൻ എന്നിവയുടെ സ്ഥാപകനും ഡയറക്ടറായും ശാലേം ഇൻഡ്യാ ഗോസ്‌പൽ ടീം രക്ഷാധികാരിയായും സുവിശേഷ പ്രവർത്തനങ്ങൾക്ക് താൻ നേതൃത്വം കൊടുത്തിരുന്നു .ഐ.പി.സി. കോട്ടയം മേഖലാ വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ റേച്ചൽ ജോൺ വാർദ്ധ്യക്യ സഹജമായ രോഗത്താൻ ഭവനത്തിൽ വിശ്രമിക്കുന്നു . ഏക മകൻ പാസ്റ്റർ സാം ജോൺ ലണ്ടൻ പെന്തക്കോസ്‌തു ദൈവസഭയുടെ സ്ഥാപകനും ശുശ്രൂഷകനുമാണ്. വത്സമ്മ, മേഴ്സി, സൂസൻ എന്നിവരാണ് മക്കൾ.
ജോസ് ജോർജ്ജ് (Rtd. സെൻട്രൽ ഗവൺമെൻ്റ് എക്സൈസ് ഇൻസെപ്‌കടർ), ബെറ്റി സാം (ലണ്ടൻ), പാസ്റ്റർ ജോർജ്ജി വറുഗീസ് (ഐ.പി.സി.ചെങ്ങനാശ്ശേരി സെൻ്റർ മിനിസ്റ്റർ), പാസ്റ്റർ ജയിൻ തോമസ് (ക്രൈസ്റ്റ് വേ ചർച്ച്, ബാസിൽഡൻ, യുകെ ) എന്നിവർ മരുമക്കളും പതിനൊന്ന് കൊച്ചുമക്കളും ഉണ്ട്. ഏക സഹോദരൻ ഇപ്പോൾ ക്രിസ്തുവിൽ വിശ്രമിക്കുന്ന പാസ്റ്റർ സി.വി.തോമസ് ആണ്.
ദൈവം ഏല്പിച്ച ശുശ്രൂഷാ കാലയളവിൽ പാസ്റ്റർ സി.വി. ജോൺ
അനേക സഭകൾ സ്ഥാപിക്കുകയും ചെയ്തു വിവിധ സഭകളിൽ ശുശ്രുഷകനും ആയിരുന്നു.
നീണ്ട 68 വർഷം ദൈവ രാജ്യത്തിനു വേണ്ടി അധ്വാനിച്ചു. കറപുരള്ളാത്ത ജീവിതത്തിന് ഉടമ,വേദപുസ്തക ഉപദേശത്തിൽ കർക്കശക്കാരൻ, ആർക്കും വിരൽ ചൂണ്ടുവാൻ ഇല്ലാത്ത വിശുദ്ധ ജീവിതം,….. ആരോഗ്യം ഉള്ള കാലത്തോളം വിശ്രമം ഇല്ലാത്ത ക്രിസ്തുവിന്റെ പോരാളി…
അനേക പുസ്തകങ്ങൾ താൻ രചിച്ചു അതിൽ “രാജ ഭരണം വീണ്ടും വരുന്നു” എന്നത് ഏറെ ശ്രെദ്ധിക്കപ്പെട്ടു
ആദ്യകാല സുവിശേഷ പ്രവർത്തനങ്ങളിൽ അനേകം കഷ്ടതകളും, പരിഹാസങ്ങളും, ഉപദ്രവങ്ങളും, അനുഭവിച്ചു. നിരവധി ഗാനങ്ങൾ രചിച്ചു. നൂറു കണക്കിന് പേരെ ദൈവവചനം പഠിപ്പിച്ചു. ഇന്ന് അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ വേല ചെയ്യുനു. വിശ്രമത്തിനായി
പാസ്റ്റർ സി വി ജോൺ കടന്ന് പോയി …. പ്രത്യാശയോടെ വിട

Comments are closed.