അടൂർ : വയല ഐ പി സി കർമ്മേൽ സഭാംഗം വയലാ എബനേസർ കോട്ടേജ് വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ ബോവസ് ഡാനിയേൽ (71 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വയല ഐ പി സി കർമ്മേൽ സഭാംഗമാണ്.
പാസ്റ്റർ ബോവസ് ഡാനിയേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ സെന്റർ, ഐ പി സി അടൂർ വെസ്റ്റ് സെന്റർ എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്. ഖത്തർ ശാലേം ഐ പി സി സഭയുടെ മുൻ സഹ ശുശ്രുഷകനുമായിരുന്നു കർത്തൃദാസൻ പാസ്റ്റർ ബോവസ് ഡാനിയേൽ.
ഭാര്യ : കർത്തൃദാസി ശ്രീമതി മേഴ്‌സി ബോവസ്.
മക്കൾ: ഷെറിൻ ബോസ് (ഖത്തർ), സ്റ്റാൻലി ബോസ് (കുവൈറ്റ്). മരുമക്കൾ : ജിൻസി ഷെറിൻ, ജോമോൾ സ്റ്റാൻലി. ഐ ബി സി കുമ്പനാട് മുൻ സ്റ്റാഫ് കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ ഡാനിയേലിന്റെ ജേഷ്‌ഠ സഹോദരനും, ഐ പി സി എറണാകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ, ഐ പി സി തിരുവമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ എന്നിവർ ഭാര്യാ സഹോദരന്മാരാണ്.
സംസ്കാര ശുശ്രുഷ ഒക്ടോബർ 8 ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ ഭവനത്തിലും തുടർന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് വയലാ ഐ പി സി കാർമ്മേൽ സഭാ സെമിത്തേരിയിലും നടത്തപ്പെടും.

Comments are closed.