സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി പാസ്റ്റര്‍ ആന്റണി ദേവദാസ് നിത്യതയിൽ
സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ തെക്കന്‍ കേരള സെക്ഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും, സുവിശേഷ വിഭാഗം ഡയറക്ടറുമായിരുന്ന പാസ്റ്റര്‍ ആന്റണി ദേവദാസ് (70) നിത്യതയിൽ. കേരളത്തിലും കര്‍ണാടകത്തിലും വിവിധ സഭകളുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊട്ടാരക്കര ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിങ് സ്‌കൂള്‍ ഡീനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷ ഇന്ന് 4 മണിക്ക് മൈലാടി സെവന്ത് ഡേ അഡ്വന്റിസ്റ്റ് ദേവാലയത്തിലും ശേഷം മലമുകള്‍ സഭാസെമിത്തേരിയിലും. ഭാര്യ: മാര്‍ഗരറ്റ്, മക്കള്‍: ഫ്രാങ്ക്‌ലിന്‍, മെര്‍ലിന്‍.
