Ultimate magazine theme for WordPress.

പാസ്റ്റർ അനീഷ് കാവാലം ഓഗസ്റ്റിൽ നവി മുംബൈയിൽ പ്രസംഗിക്കുന്നു

കാമോഠേ- നവി മുംബൈ : അസംബ്ലി ഓഫ് ഗോഡ് – കാമോഠേ ചർച്ചിന്റെ ആഭിമുഖ്യത്തിൽ രണ്ട്‌ ദിവസത്തെ കൺവൻഷൻ കാരാഡി സമാജ് ഓഡിറ്റോറിയത്തിൽ വച്ച് 2026 ഓഗസ്റ്റ് 14, 15 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ അനീഷ് കാവാലം (കേരളം) ദൈവവചനം ശുശ്രൂഷിക്കും.
അസംബ്ലിസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രാ സൂപ്രണ്ട് റവ. തോമസ് ചാക്കോ മഹായോഗം ഉദ്ഘാടനം ചെയ്യും.
സഭാ ശുശ്രൂഷകൻ റവ. തോമസ് ജോസഫ്, സെക്രട്ടറി ജെയ്‌സൺ തോമസ്, ജോയൽ ജോൺസൺ, ഷാജി നായർ, രാജു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു.
എല്ലാ ദിവസവും വൈകിട്ട് 6.00 മണി മുതൽ 9.30 വരെയായിരിക്കും യോഗ ക്രമീകരണം. AG ക്വയർ വർഷിപ്പ് ലീഡ് ചെയ്യും.
ഈ മീറ്റിംഗുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പറുകൾ :

റവ. തോമസ് ജോസഫ് : 9167313257 | ജെയ്സൺ തോമസ് : 9594804339

Sharjah city AG

Comments are closed.