കമ്മ്യൂണിസ്റ്റ് രാജ്യത്ത് മതസ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തിയതിന് ഒരു പാസ്റ്ററെയും സഹപ്രവർത്തകനെയും ക്യൂബൻ അധികൃതർ അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) പാസ്റ്റർ അലജാൻഡ്രോ ഹെർണാണ്ടസ് സെപെറോ, ലൂയിസ് യൂജെനിയോ മാൽഡൊനാഡോ കാൽവോ എന്നിവരെയാണ് അറസ്റ്റു ചെയ്തത് .
മതസ്വാതന്ത്ര്യത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ചർച്ച ചെയ്യുന്നതിനായുള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായതിനാലാണ് ക്യൂബൻ അധികാരികൾ ഇവരെ ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുണ്ട്.
