പാസ്റ്റർ ഏ.സി.എബ്രഹാം നിത്യതയിൽ
മണ്ണാർകാട്: ഐപിസി യിലെ സീനിയർ ശുശ്രൂഷകനും മണ്ണാർകാട് സെന്റർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ഏ.സി.എബ്രഹാം (81) നിര്യാതനായി . വെണ്ണികുളം ആലിങ്കൽ കുടുംബാംഗമാണ്. സംസ്കാരം മെയ് 8 ന് തിങ്കളാഴ്ച നടക്കും.
ഭാര്യ: റാന്നി കാവും മണ്ണിൽ ലിസി എബ്രഹാം. മക്കൾ: പാസ്റ്റർ സാം എബ്രഹാം (ഹിമാചൽ സ്റ്റേറ്റ്), സൈജു എബ്രഹാം, പരേതനായ സോബി (സാലു) എബ്രഹാം. മരുമക്കൾ: മേഴ്സി സാം, റൂബി സൈജു
വിദ്യാഭ്യാസാനന്തരം 17 മത്തെ വയസിൽ ഇന്ത്യൻ മിലിട്ടറയിൽ ചേർന്നു. 1979-ൽ നാഗാലാന്റിൽ വെച്ച് സുവിശേഷപ്രസംഗം കേട്ട് രക്ഷാനിർണയം പ്രാപിച്ചു. തുടർന്ന് നാഗാലാന്റിൽ ഡിക്കു നദിയിൽ പാസ്റ്റർ യേശുദാസിന്റെ കൈക്കീഴിൽ സ്നാനമേറ്റു.
ഇന്ത്യ ചൈന യുദ്ധത്തിന്റെ ഭാഗമായി അവിടെനിന്നും നാഗാലാൻഡ് പോലീസിൽ ചേർന്നു സബ് ഇൻസ്‌പെക്ടർ റാങ്കിൽ തുടരവേ ജോലി രാജിവെച്ചു പൂർണ്ണസമയ സുവിശേഷകനായി.
കർമേൽ ഗോസ്പൽ ടീം രൂപീകരിച്ചു പാലക്കാട് ജില്ലയിലെ എല്ലാഭാഗങ്ങളിലും സുവിശേഷപ്രവർത്തനം, കൺവെൻഷൻ നടത്തി.
1985-ൽ പാലക്കാട് ജില്ലയിൽ കരിമ്പയിൽ താമസിക്കുമ്പോൾ ഇരുമ്പാമുട്ടി, ഇടക്കുറിശ്ശി, മൂന്നേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചു അനേകരെ ദൈവസന്നിധിയോട് അടുപ്പിച്ചു. 2005-ൽ കരിമ്പ ഇടക്കുറിശ്ശിയിൽ ഗിൽഗാൽ സഭ സ്ഥാപിതമായി. പിന്നീട് മണ്ണാർക്കാട് സെന്റർ സ്ഥാപിച്ചു സെന്റർ ശുശ്രുഷകനായി.
