മനാമ : ലോകത്തെമ്പാടുമുള്ള അനേക ദൈവമക്കളുടെ പ്രാർത്ഥനയുടെ ഫലമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദൈവം ചെയ്തത് ഡോക്ടേഴ്സിനെ പോലും അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ്. അദ്ദേഹത്തിന്റെ ശരീരം സാധാരണപോലെ പ്രതികരിക്കാൻ തുടങ്ങി. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ അധികം അബോധാവസ്ഥയിൽ ആയിരുന്ന പാസ്റ്റർ ഇന്ന് ആദ്യമായി “പ്രയ്‌സ് ദി ലോർഡ്” എന്ന് പറഞ്ഞു. ആന്തരിക രക്തസ്രാവം തനിയെ നിന്നത് ഡോക്ടേഴ്സിന് പോലും അത്ഭുതപ്പെടുത്തിയിരിക്കുന്നു.
പ്രാർത്ഥന കേൾക്കുന്ന ദൈവം ജീവിക്കുന്നു. ഇന്നും തന്റെ മക്കൾക്കായ് പ്രവർത്തിക്കുന്നു. വേഗത്തിൽ പൂർണ്ണ ആരോഗ്യം പ്രാപിച്ച് അത്ഭുത സാക്ഷ്യത്തോടെ പ്രിയ കർത്തൃദാസൻ പുറത്ത് വന്ന് കർത്താവിന്റെ വേലയിൽ വീണ്ടും ശക്തിയോടെ പ്രയോജനപ്പെടുവാൻ വേണ്ടി എല്ലാ ദൈവമക്കൾക്കും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
