Ultimate magazine theme for WordPress.

വിമാനത്തിൽ നിന്നും പുക വന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിൽ നിന്നും ഇറക്കി

മസ്കറ്റ് : ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലെ സീബ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സെപ്റ്റംബർ 14 ബുധനാഴ്ച്ച രാവിലെ പ്രാദേശിക സമയം 11.30 ന് കൊച്ചി നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി നിന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ് – കൊച്ചി ബോയിംഗ് 737 വിമാനത്തിന്റെ ചിറകിൽ നിന്നും നിന്നും പുക വന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തിരമായി വിമാനത്തിൽ നിന്നും ഇറക്കി. സംഭവത്തിന്റെ വിശദാംശങ്ങൾ ലഭിച്ച് വരുന്നതേയുള്ളു. യാത്രക്കാർ എല്ലാവരും തന്നെ സുരക്ഷിതരാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

141 യാത്രക്കാരും 6 ക്യാബിൻ ക്രൂവും ഉൾപ്പെടെ 147 പേർ ഉണ്ടായിരുന്ന വിമാനത്തിൽ നിന്നും യാത്ര എമർജൻസി സ്ലൈഡ് വഴി വിമാനത്തിന്റെ പുറത്ത് സുരക്ഷിതരായി ഇറങ്ങി.

1 Comment
  1. ukpelbqywq says

    Muchas gracias. ?Como puedo iniciar sesion?

Leave A Reply

Your email address will not be published.