Ultimate magazine theme for WordPress.

പാർട്ടിയോ ദൈവമോ? മിഷിഗൺ പ്രതിനിധിയുടെ ആ നിർണ്ണായക തീരുമാനം ഇങ്ങനെ

ഡെട്രോയിറ്റ്: രാഷ്ട്രീയത്തേക്കാൾ വലുത് ദൈവവുമായുള്ള ബന്ധമാണെന്ന് പ്രഖ്യാപിച്ച് മിഷിഗൺ സ്റ്റേറ്റ് പ്രതിനിധി കാരെൻ വിറ്റ്‌സെറ്റ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങൾ തന്റെ ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ ഈ കടുത്ത തീരുമാനമെടുത്തത്.

തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അവർ “എല്ലാ മുട്ടുകളും മടങ്ങുകയും എല്ലാ നാവുകളും ഏറ്റുപറയുകയും ചെയ്യുന്ന ഒരു ദിവസമുണ്ട് അന്ന് എനിക്ക് ദൈവത്തോട് മറുപടി പറയണം” എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയുമായി താൻ കാലങ്ങളായി വിട്ടുവീഴ്ചകൾ ചെയ്തുവെന്നും ഇനി അതിന് സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. 2027-ൽ കാലാവധി പൂർത്തിയാക്കുന്നതോടെ കാരെൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറും. ഇത് ഒരു രാഷ്ട്രീയ തന്ത്രമല്ല മറിച്ച് തന്റെ ആത്മീയമായ തിരിച്ചറിവാണെന്നും അവർ കൂട്ടിചേർത്തു.

Sharjah city AG

Comments are closed.