താമരശ്ശേരി : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും താമരശ്ശേരി ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാ. ബാബു എബ്രഹാം (ഐപിസി കോഴിക്കോട് സെന്റർ ശുശ്രുഷകൻ), പാ. ജെയിംസ് അലക്സാണ്ടർ (ഐപിസി തിരുവമ്പാടി സെന്റർ ശുശ്രുഷകൻ), പാ. എം. എം. മാത്യു (പേരാമ്പ്ര ഏരിയ ശുശ്രുഷകൻ), പാ. മാത്യു കെ. വർഗീസ്, പാ. സണ്ണി അലക്സാണ്ടർ, പാ. സി. സി. പ്രസാദ്, പാ. ബാബു തലവടി എന്നിവർ സന്ദേശങ്ങൾ നൽകും. ഐപിസി പ്രയർ & റിവൈവൽ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94472 24713, +91 99477 30461, +91 86065 86897, +91 94466 87347
