വാഷിംഗ്ടണ്‍: യുക്രൈനില്‍ സമാധാന ദൗത്യത്തിനായി ഫ്രാന്‍സിസ് പാപ്പ അയച്ച കർദ്ദിനാൾ മാറ്റിയോ സൂപ്പി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. സമാധാനത്തിന്റെ വഴികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പ അയച്ച ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ മാറ്റിയോ സൂപ്പി, റഷ്യ – യുക്രൈന്‍ പ്രതിസന്ധിയില്‍ വിവിധ വിഷയങ്ങള്‍ ജോ ബൈഡന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. റഷ്യയിലേക്ക് നിർബന്ധിതമായി കൊണ്ടുപോയ യുക്രൈന്‍ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വത്തിക്കാന്റെ പ്രതിജ്ഞാബദ്ധതയും, അതിനുള്ള സഹായാഭ്യർത്ഥനയും കൂടിക്കാഴ്ചയുടെ മുഖ്യവിഷയമായിരുന്നു.
