പാസ്റ്റർ കെ സി തോമസും പാസ്റ്റർ സി സി ഏബ്രഹാമും നയിക്കുന്ന പാനലുകൾ രംഗത്ത്
ജോജി ഐപ്പ് മാത്യുസ്
കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സംസ്ഥാന സമിതിയിലേക്കുള്ള ഇലക്ഷൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് രണ്ടിനായിരിക്കും ഇതിന്റെ തുടക്കം. തുടർന്ന് കേരളത്തിലെ പത്ത് നിയോജക മണ്ഠലങ്ങളിലായി തെരെഞ്ഞെടുപ്പ് പൂർത്തിയാക്കും.
പാസ്റ്റർ തോമസ് നൈനാൻ നേതൃത്വം വഹിക്കുന്ന കമ്മിഷനാകും ഇലക്ഷന്റെ ചുമതല വഹിക്കുന്നത്. ഇന്ന് കുമ്പനാട് സ്റ്റേറ്റ് ഓഫിസിൽ നടന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാന
ഐപിസിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടായ പാസ്റ്റർ കെ സി തോമസും ഇപ്പോഴത്തെ വൈസ് പ്രസിഡണ്ടായ പാസ്റ്റർ സി സി ഏബ്രഹാമും നയിക്കുന്ന പാനലുകളാകും മത്സരത്തിൽ സജീവമായി ഉണ്ടാകുന്നതെന്നാണ് ഇപ്പോഴത്തെ പ്രാഥമിക രാഷ്ട്രിയ നിരീക്ഷണം
