Ultimate magazine theme for WordPress.

പാ​ൻ കാർഡ് ആ​ധാ​റു​മാ​യി മാർച്ച് 31 ന് ​മു​ന്‍പ് ലി​ങ്ക് ചെ​യ്യ​ണം

ന്യൂഡൽഹി : ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയ പരിധി മാർച്ച് 31 ന് അവസാനിക്കും. ഈ ​മാ​സം 31ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ അ​സാ​ധു​വാ​കു​മെ​ന്നാ​ണ്​ ഇ​ൻ​കം ടാ​ക്സ്​ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. 2022 മാർച്ചിൽ കാലാവധി അവസാനിച്ചിരുന്നെങ്കിലും ഈ മാസം 31വ​രെ പിഴയോടുകൂടി അവസരം നൽകിയിരുന്നു.1000 രൂ​പയാണ് പിഴ ഈടാക്കിയിരുന്നത്. ഈ ​കാ​ലാ​വ​ധി​യും ​ അ​വ​സാ​നി​ക്കു​കയാണ്. എന്നാൽ എല്ലാ പ്രവാസികളേയും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ​ പരിധിയിൽനിന്ന് ഒ​ഴി​വാ​ക്കിയിട്ടുണ്ട്. 1961ലെ ​ഇ​ൻ​കം ടാ​ക്സ്​ ആ​ക്ട്​ പ്ര​കാ​ര​മു​ള്ള എ​ൻആ​ർ​ഐ​ പൌരൻമാർ,ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ര​ല്ലാ​ത്ത​വ​ർ, 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, അ​സം, മേ​ഘാ​ല​യ, ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ എന്നിങ്ങനെ നാല് വിഭാഗങ്ങളെയാണ് ഒഴിവാക്കിയത്.

Sharjah city AG