Ultimate magazine theme for WordPress.

നിയമസഭകളിലെ സംവരണ സീറ്റുകൾ നിരസിച്ച് പാകിസ്ഥാൻ ന്യൂനപക്ഷങ്ങൾ

ലാഹോർ : നിയമസഭകളിലെ സംവരണ സീറ്റുകൾ നിരസിച്ച് പാകിസ്ഥാൻ ന്യൂനപക്ഷങ്ങൾ രംഗത്ത്.ന്യൂനപക്ഷ പാർലമെന്റ് അംഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ നിരസിക്കാൻ ദേശീയ ന്യൂനപക്ഷ ദിനത്തിന് മുന്നോടിയായി ആഗസ്റ്റ് 10, 11 തീയതികളിൽ ലാഹോറിലെ പഞ്ചാബ് പ്രവിശ്യാ അസംബ്ലിക്ക് പുറത്ത് ഇന്റർഫെയ്ത്ത് റാവദാരി തെഹ്‌രീക് (മൂവ്‌മെന്റ് ഫോർ ടോളറൻസ്) ഗ്രൂപ്പ് നിരാഹാര സമരം നടത്തി. അവരുടെ പ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി അവർ കൂട്ടിച്ചേർത്തു . മതന്യൂനപക്ഷങ്ങൾക്ക് പ്രവിശ്യാ അസംബ്ലികളിൽ 33 സീറ്റുകളും സെനറ്റിൽ നാല് സീറ്റുകളുമാണ് നിലവിൽ ഉള്ളത്.

Sharjah city AG