Ultimate magazine theme for WordPress.

ആക്രമണത്തിൽ തകർന്ന പള്ളികളിൽ ആരാധന നടത്തി പാകിസ്ഥാൻ ക്രിസ്ത്യാനികൾ

ജറൻവാല :പാകിസ്ഥാനിൽ ഖുറാൻ അവഹേളിച്ചുവെന്ന് ആരോപിച്ച് ക്രിസ്ത്യൻ സഹോദരന്മാർക്കു നേരെ ഉണ്ടായ ആക്രമണത്തിൽ തകർന്ന ജറൻവാല നഗരത്തിലെ ചുരുക്കം ചില പള്ളികളിൽ ഞായറാഴ്ച ആരാധന ശുശ്രൂഷകൾ നടത്തി. ആരാധനകൾക്കു ജറൻവാല രൂപതയുടെ ബിഷപ്പ് നേതൃത്വം നൽകിയതായി ക്രിസ്ത്യൻ കമ്മ്യൂണിറ്റി നേതാവ് അക്മൽ ഭാട്ടി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് കിഴക്കൻ പാക്കിസ്ഥാനിൽ യുവാക്കൾ ഖുറാൻ അവഹേളിച്ചുവെന്ന് ആരോപിച്ച് തങ്ങളുടെ കുടുംബത്തിനും , സമീപത്തെ ക്രിസ്ത്യൻ പള്ളികൾക്കും മറ്റു ക്രിസ്ത്യൻ സ്ഥാപങ്ങൾക്കും നേരെ ജനക്കൂട്ടം ആക്രമണം നടത്തുകയും പള്ളികളും മറ്റു ക്രിസ്ത്യൻ സ്ഥാപങ്ങളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തത് .

Sharjah city AG