Ultimate magazine theme for WordPress.

*കാബൂളിലെ ആശുപത്രിയിൽ പാക് വ്യോമാക്രമണം: 400 മരണം*

 

 

കാബൂൾ : അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്താൻ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നഗരത്തിലെ 2000 കിടക്കകളുള്ള ലഹരി വിമോചന ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് താലിബാൻ വക്താവ് അറിയിച്ചു. സംഭവത്തിൽ 250 ഓളം പേർക്ക് പരിക്കേറ്റു. ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർF കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ നടപടി മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് കുറ്റപ്പെടുത്തി.

എന്നാൽ, ആശുപത്രി ലക്ഷ്യമിട്ടിട്ടില്ലെന്നും ഭീകരർ ഉപയോഗിക്കുന്ന സൈനിക താവളങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്നും പാകിസ്താൻ പ്രതികരിച്ചു. കാബൂളിലും കിഴക്കൻ പ്രവിശ്യയായ നർഗാർഹാറിലും കൃത്യമായ ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പാക് വാർത്താവിതരണ മന്ത്രി അത്താഉല്ല തരാർ അവകാശപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരവാദം തടയാനാണ് ഈ നീക്കമെന്നാണ് പാക് നിലപാട്.

Sharjah city AG

Comments are closed.