Ultimate magazine theme for WordPress.

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ അതിശക്തമായ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചുവെന്ന അവകാശവാദവുമായി പാക് സംയുക്ത സൈനിക മേധാവി ജനറൽ അസിം മുനീർ. ഇന്ത്യയുടെ ആക്രമണ സമയത്ത് പാക്കിസ്ഥാന് അമാനുഷികമായ സഹായം ലഭിച്ചുവെന്നും അത് തങ്ങൾക്ക് അനുഭവപ്പെട്ടുവെന്നുമാണ് മുനീർ വെളിപ്പെടുത്തിയത്.

ഒരു സൈനിക മേധാവിയിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടായത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പാക് സൈന്യത്തിന്റെ തകർച്ച മറച്ചുവെക്കാനാണ് ഇത്തരമൊരു വാദമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.

Sharjah city AG

Comments are closed.