ഡൽഹി: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിനഞ്ചാം ദിനം. അതിർത്തിയിലടക്കം പിരിമുറുക്കത്തിന്റെ അന്തരീക്ഷം തുടരുകയാണ്. പാകിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഒരു മോക്ഡ്രില്ലിലേക്ക് പോകുകയാണ് ഇന്ന് രാജ്യം. കേന്ദ്ര നിദേശം അനുസരിച്ചാണ് നടപടി. കേരളത്തിലും ഇന്ന് മോക്ഡ്രില്ലുണ്ട്.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിക്ക് സമിപം രാജസ്ഥാനിൽ വ്യോമാഭ്യാസം തുടരുന്നു. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പഹൽഗാം ആക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ബൈസരൺ വാലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
