തിരുവല്ല : മുണ്ടിയപ്പള്ളി ഐപിസി ശാലേം സഭാംഗം പി സി വർഗീസ് (കുട്ടച്ചൻ-76) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം ജൂൺ 30നു രാവിലെ 8നു ഭവനത്തിൽ കൊണ്ടുവരും തുടർന്ന് 9 മുതൽ 12 വരെ മുണ്ടിയപ്പള്ളി ഐപിസി ശാലേം ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം 12നു സഭാസെമിത്തരിയിൽ സംസ്കരിക്കും. റിട്ട. സർവേ ഓഫ് ഇന്ത്യാ (ഹൈദരബാദ്) ഉദ്യോഗസ്ഥനായിരുന്ന പരേതൻ കുന്നന്താനം പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
ഭാര്യ: മുണ്ടിയപ്പള്ളി പുളിയാങ്കീഴിൽ പരേതനായ പാ. പി സി ഫിലിപ്പിന്റെ മകൾ ഏലിയാമ്മ വർഗീസ്. മക്കൾ: ഡോ. ജെബി സാം (യുഎസ്), ജോബിൻ വർഗീസ് (ആസ്ട്രേലിയ). മരുമക്കൾ: ഫിന്നി സാം (യുഎസ്), റ്റിലു ജോബിൻ (ആസ്ട്രേലിയ). കൊച്ചുമക്കൾ: ജോവാനാ, സുസാന്ന, ലീയാനാ, സാമുവേൽ, ഏലീജാ

Comments are closed.