ലണ്ടൻ: ഓട്ടിസം, എ.ഡി.എച്ച്.ഡി, ഡിസ്‌ലെക്സിയ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സഭാ ശുശ്രൂഷകർക്കും വിശ്വാസികൾക്കും പിന്തുണയുമായി ഓക്സ്ഫോർഡ് രൂപത. ‘ന്യൂറോ ഡൈവേഴ്സിറ്റി സെലിബ്രേഷൻ വീക്ക്’ പ്രമാണിച്ചാണ് ഭിന്നശേഷിയുള്ള വൈദികർക്കും ശുശ്രൂഷകർക്കുമായി പ്രത്യേക ഫോറം രൂപത ആരംഭിച്ചത്. പരസ്പരം സഹായിക്കാനും അറിവുകൾ പങ്കുവെക്കാനുമുള്ള ഒരു വേദിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
രൂപതയിലെ ശുശ്രൂഷകരിൽ 20 മുതൽ 25 ശതമാനം വരെ ആളുകൾ ഏതെങ്കിലും തരത്തിലുള്ള ന്യൂറോ ഡൈവേഴ്സിറ്റി ഉള്ളവരാണെന്ന് ഡോർചെസ്റ്ററിലെ റെവ. ജെയിൻ ഹെമ്മിംഗ്സ് പറഞ്ഞു. “നമ്മളെല്ലാവരും ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത്. നമ്മുടെ ഓരോരുത്തരുടെയും സവിശേഷതകളോടെയാണ് ദൈവം നമ്മെ തിരഞ്ഞെടുത്തത്. സഭ അത് കൂടുതൽ ആഘോഷമാക്കേണ്ടതുണ്ട്,” അവർ വ്യക്തമാക്കി.

Comments are closed.