Ultimate magazine theme for WordPress.

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം, ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ

തിരുവല്ല : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പെന്തെക്കോസ്ത് യുവജന സംഘടനയുടെ (പി.വൈ.പി.എ.) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ഓപ്പൺ സ്റ്റേജിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകദിന ഉപവാസ പ്രാർത്ഥനയും, പൊതുസമ്മേളനവും, സമാധാന റാലിയും നടന്നു.

രാവിലെ ആരംഭിച്ച ഏകദിന ഉപവാസം പി.വൈ.പി.എ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം തിരുവല്ല പട്ടണത്തിൽ നടന്ന സമാധാന റാലി യുവജന പങ്കാളിത്തം കൊണ്ടും, അച്ചടക്കം കൊണ്ടും പൊതുജന ശ്രദ്ധയാകർഷിച്ചു. ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഫ്ലാഗ് ഓഫ്‌ ചെയ്ത റാലിക്ക് സഭയുടെ സംസ്ഥാന, ജനറൽ കൗൺസിൽ അംഗങ്ങൾ, ദൈവദാസന്മാർ, പി.വൈ.പി.എ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.