ഫാദർ സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവ്
മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവ്. ബോംബൈ ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മുംബൈ തലോജ ജയിലിലാണ് സ്റ്റാൻ സ്വാമി ഇപ്പോൾ. മുംബൈയിലെ തന്നെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് എസ് എസ് ഷിൻഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
പാർക്കിൻ സൺ അടക്കമുള്ള രോഗങ്ങളെ തുടർന്ന് ബുദ്ധിമുട്ടിലാണ്. എന്നാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എൻഐഎ എതിർത്തിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. തന്റെ ആരോഗ്യനില ഇങ്ങനെ പോകുകയാണെകിൽ മരിക്കാൻ അധികം താമസം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ജാമ്യാപേക്ഷ നൽകിയിരുന്നു.
