Ultimate magazine theme for WordPress.

പത്തനാപുരത്ത് വീടിന്റെ മതിലിൽ എഴുതിയിരുന്ന വചനങ്ങൾ സുവിശേഷവിരോധികൾ മായിച്ചു

പത്തനാപുരം : കുന്നിക്കോട് റോഡിൽ തലവൂർ സത്യൻമുക്ക് ജംഗ്ഷനിൽ ഇക്കഴിഞ്ഞ ദിവസം ഒരു പെന്തകോസ്ത് വിശ്വാസി കുടുംബം സ്വന്തം വീടിന്റെ മതിലിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി എഴുതി വച്ചിരുന്ന വിശുദ്ധ ബൈബിളിലെ വചനങ്ങൾ സമീപ വാസികളായ നാട്ടുകാർക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്ന് പരാതിയുടെയും നാട്ടുകാരുടെ കടുത്ത എതിർപ്പിന്റെയും അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ തലവൂർ പഞ്ചായത്ത്‌ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മതിലിൽ എഴുതിയിരുന്ന തിരുവചനത്തിലെ വിഗ്രഹാരാധികൾ എന്ന ഒരു വാക്യം മാത്രം പരാതിക്കാരിലുള്ള ഒരു വ്യക്തിയെ കൊണ്ട് പോലീസ് സാന്നിധ്യത്തിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മായിപ്പിച്ച് കളഞ്ഞു.

ഈ മതിലിന്റെയും അതിൽ എഴുതിയിരുന്ന ബൈബിൾ വാക്യങ്ങളുടെയും ചിത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ വനിത നേതാവും മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു. ഇതേ തുടർന്നാണ് തലവൂർ പഞ്ചായത്ത്‌ മെമ്പറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയവർ മതിലിൽ എഴുതിയിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ബൈബിൾ വചനങ്ങളാണെന്നും മായിക്കുവാൻ കഴിയില്ലെന്നും വീട്ടുകാർ ശക്തമായ നിലപാട് എടുത്തു. ബൈബിൾ വാക്യം മായിച്ച് കളഞ്ഞില്ലെങ്കിൽ മതിൽ ഇടിച്ച് കളയുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കിയതിനെ തുടർന്ന് പോലീസ് ഇടപ്പെട്ടു വിഗ്രഹാരാധികൾ എന്ന ഒരു വാക്യം മാത്രം സ്പ്രേ പെയിന്റ് കൊണ്ട് മായിച്ച് കളഞ്ഞത്.

Sharjah city AG

Comments are closed.