ന്യൂഡല്‍ഹി : ഇസ്രായേലിൽ നിന്ന് ‘ഓപ്പറേഷന്‍ അജയ് ‘ യുടെ ഭാഗമായി ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. രാവിലെ ആറു മണിയോടെയാണു പ്രത്യേക വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എ ഐ 1140 വിമാനത്തില്‍ മല യാളികള്‍ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി ഡല്‍ഹി വിമാനത്താവളത്തില്‍ കേരള സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. മലയാളികളെ കേരള ഹൗസിലേക്ക് മാറ്റി. ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. തിരിച്ചെത്തിയ ആദ്യസംഘത്തില്‍ മലയാളി വിദ്യാര്‍ഥികളുമുണ്ട്.
