Ultimate magazine theme for WordPress.

സഹജീവികളെ കരുതുന്ന പാതയാണ് ക്രിസ്‌തീയത: കാതോലിക്കാ ബാവാ

കോട്ടയം: സഹജീവികളെ കരുതുന്ന പാതയാണ് ക്രിസ്‌തീയതയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സു റിയാനി സഭ നിർധനരായ 101 പേർക്ക് നൽകുന്ന ഭവനനിർമാണ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു അദ്ദേഹം. പ്രയാസം അനുഭവിക്കുന്നവരെ കരുതുകയും സഹായിക്കുകയും ചെയ്യുന്നതാണ് യഥാർഥ ക്രിസ്തീയതയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ഭവനനിർമാണ സഹായസമിതി പ്രസിഡണ്ട് ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് അധ്യ ക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്‌റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭവനനിർമാണ സഹായ സമിതി കൺവീനർ ജിജു പി. വർഗീസ്, വിവാഹ സഹായസമിതി കൺവീനർ എ. കെ.ജോസഫ്, ഫാ. ജേക്കബ് ഫിലിപ്പ്, ഫാ. ഗീവർഗീസ് മാത്യു, അലക്സ് കുര്യാക്കോസ്, പി.എം. തോമസ്, ജോജി.പി. തോമസ്, എൻ.എ. അനിൽമോൻ,
കോശി ഉമ്മൻ, ഫാ.ജേക്കബ് കോച്ചേരി, ഉമ്മൻ ജോൺ, പൈലി വാതിയാട്ട്, പി.യു.ഷാജൻ,
ഷാലു ജോൺ, സിബി ജോൺ, സി കെ റെജി, ജോൺ Partner തുടങ്ങിയവർ പ്രസംഗിച്ചു.

Sharjah city AG