കനത്ത മഴയെ തുടർന്ന് തെക്കൻ ഓസ്ട്രിയയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
ബെർലിൻ:കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കൻ സംസ്ഥാനമായ കരിന്തിയയിലെ ചില ഗ്രാമങ്ങൾ ഒറ്റപ്പെട്ടതിനെത്തുടർന്ന് ഓസ്ട്രിയയിൽ ബുധനാഴ്ച അധികൃതർ സിവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. വീടുകളിൽ കുടുങ്ങിയ നിരവധി പേരെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.
20 വീടുകളിലും ഫാമുകളിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്തിച്ചേരാനായില്ലെന്ന് ട്രെഫെൻ മേയർ ജെറാൾഡ് എബ്നർ പറഞ്ഞു.
