പാലക്കാട് : ഐപിസി പാലക്കാട് സൗത്ത് സെന്റർ പി വൈ പി എയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഐപിസി ഹെബ്രോൻ തച്ചമ്പാറ ഹാളിൽ ഏക ദിന സെമിനാർ നടക്കും.
തെയോസ് ബസേലിയ (ദൈവ രാജ്യം) എന്നതാണ് വിഷയം. പാ. കെ യു ജോയ് സമർപ്പണത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകും. ബ്രദർ സജി മത്തായി കാതേട്ട്, പാ. ബിജു ജേക്കബ് എന്നിവർ ക്ലാസ്സ് നയിക്കും.
