Ultimate magazine theme for WordPress.

എകദിന പ്രാർത്ഥന സംഗമം

മുളകുഴ: ചർച്ച് ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഏക ദിന പ്രാർത്ഥനാ സംഗമം 2026 മാർച്ച് 10 ചൊവ്വ രാവിലെ10 മുതൽ ഉച്ചക്ക് 1 മണി വരെ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. ദൈവസഭ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അസിസ്റ്റന്റ് ഓവർസിയർ ഡോ:ഷിബു കെ.മാത്യു ലഘു സന്ദേശവും എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ജയിസൻ പ്രാർത്ഥന സെക്ഷൻ നയിക്കുന്നതുമായിരിക്കും.

പ്രയർബോർഡ് ഡയറക്ടർ പാസ്റ്റർ അനിഷ് ഏലപ്പാറ,സെക്രട്ടറി പാസ്റ്റർ സജി മുട്ടം,കൗൻസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം സ്കറിയ,കൗൺസിൽ അംഗങ്ങൾ,ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, പ്രയർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കുന്ന മീറ്റിംഗിൽ ഡിപ്പാർട്മെന്റ് ചുമതല വഹിക്കുന്നവരും ഡിസ്ട്രിക്ട് പാസ്റ്റേഴ്സും, പ്രാദേശിക സഭാ ശുശ്രൂഷകരുo, വിശ്വാസ സമൂഹവും പങ്കെടുക്കും.

മീഡിയ ഡിപ്പാർട്മെന്റ്

Sharjah city AG

Comments are closed.