തിരുവനന്തപുരം: യൂണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ തിരുവനന്തപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ ഇന്ത്യൻ നാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥന നടന്നു.
ഇന്നലെ രാവിലെ 10.30 മുതൽ 1.15 വരെ നടന്ന മീറ്റിംഗിൽ താലൂക്ക് പ്രസിഡണ്ട് പാസ്റ്റർ യോവേൽ ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന പൊളിറ്റിക്കൽ സെക്രട്ടറി കെ എ എബ്രഹാം മുഖ്യ അഥിതിയായി. ദേശീയ ട്രഷറർ പാസ്റ്റർ സൂരൻ സീനായി പ്രസംഗിച്ചു.
താലൂക്ക് ഭാരവാഹികളായ പാസ്റ്റർ ബിബിൻ ചന്ദ്രപാൽ, പാസ്റ്റർ സജു ജോൺ, പാസ്റ്റർ
വിജു കാച്ചാണി, പാസ്റ്റർ ജോൺ പീറ്റർ, പാസ്റ്റർ ലാലു പോൾ, പാസ്റ്റർ ജോർജ്ജ്, പാസ്റ്റർ ബിനു, തിരുവനന്തപുരം ജില്ല കോ-ഓർഡിനേറ്റർമാരായ പാസ്റ്റർ ഷൈജു, പാസ്റ്റർ ജിജു ജി, ബ്രദർ ജപൽ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.