ഒമിക്രോണ്‍ , ഇന്ത്യയിൽ പ്രതിദിനം 14 ലക്ഷം രോഗികള്‍ വരെയുണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്ത് ഒമിക്രോണ് വ്യാപനം കൂടുമെന്ന് കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്. യു.കെ, ഫ്രാന്സ് എന്നീ രാജ്യങ്ങളുടേതിന് സമാനമായി രോഗ വ്യാപനതോത് രാജ്യത്ത് കൂടുന്ന സാഹചര്യമാണുള്ളന്നെും കേന്ദ്രസര്ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനും നീതി ആയോഗ് അംഗവുമായ വി.കെ. പോള് പറഞ്ഞു.
രാജ്യത്ത് പ്രതിദിനം ഒമിക്രോണ് കേസ് ലക്ഷക്കണക്കിന് പേരില് സ്ഥിരീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില് 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകളാണ് ഇന്ത്യയില് സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്തെ ജനസംഖ്യ അനുസരിച്ച് പ്രതിദിനം 14 ലക്ഷം കേസുകള് വരെ ഉണ്ടായേക്കാമെന്നാണ് വി.കെ. പോള് പറയുന്നത്.
യു.കെയില് എക്കാലത്തേയും റെക്കോര്ഡ് കൊവിഡ് കേസുകളാണ് നിലവില് പ്രതിദിനം റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയില് റിപ്പോര്ട്ട് ചെയ്തത്. ഇതില് 2.4 ശതമാനം ഒമിക്രോണ് കേസുകളാണ്
