മഹാരാഷ്ട്രയിൽ ഒമൈക്രോൺ വകഭേദം
പുണെ: തമിഴ്നാടിനും തെലങ്കാനക്കും പിന്നാലെ മഹാരാഷ്ട്രയിലും ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ബി.ജെ മെഡിക്കൽ കോളജിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമൈക്രോണിന്റ ബി.എ.4, ബി.എ.5 വകഭേദങ്ങൾ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു.
