പാസ്റ്റർ കുത്തേറ്റ് മരിച്ചു.
ഇന്ന് രാവിലെ 2.00 മണിയോടെ ആയിരുന്നു മരണം
ഏറെ നാളായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ രണ്ട് മാസം ആയിട്ടുള്ളു വീണ്ടും ശുശ്രൂഷയിൽ ആയിട്ട്.
എരുമേലി; മുണ്ടത്താനം എബനേസർ ചർച്ചച് ശുശ്രൂഷകൻ പാ. അജീഷ് ജോസഫ് (41) കുത്തേറ്റ് മരിച്ചു. കുറുവൻമൂഴിയിലുള്ള തന്റെ സ്വന്ത ഭവനത്തിനു സമീപേയുള്ള മുളക്കൽ അപ്പു എന്ന ജോബിൻ ആണ് പ്രതി. 14 – തീയതി സ്ഥിരം മദ്യപനായ ജോബിൻ തന്റെ ജേഷ്ഠ സഹോദരൻ ജോപ്പനുമായി ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി പാ. അജീഷ് തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ മദ്യലഹരിയിൽ ആയിരുന്ന ജിബിൻ ഒളിപ്പിച്ചു വച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു. രണ്ടു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ 2.00 മണിയോടെ ആയിരുന്നു മരണം. ഏറെ നാളായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ രണ്ട് മാസം ആയിട്ടുള്ളു വീണ്ടും ശുശ്രൂഷയിൽ ആയിട്ട്. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക് നാലാം മൈൽ മൗണ്ട് സിയോൺ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും. ഭാര്യ മിനി, മകൾ ആഷ്മി (5), മകൻ ആശേർ (2).
