കേരള കോൺഗ്രസ് മുൻ വൈസ് ചെയർമാനും എം പി യും ആയിരുന്ന സ്കറിയ തോമസ് (71) അന്തരിച്ചു
കൊച്ചി: മുന്‍ എം.പി സ്‌കറിയ തോമസ് അന്തരിച്ചു (71). കൊവിഡ് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഫംഗല്‍ ന്യൂമോണിയ ബാധിച്ചതാണ് മരണത്തിന് കാരണമായത്. കരള്‍ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയര്‍മാനായിരുന്നു. 1977 മുതല്‍ 84 വരെ കോട്ടയത്തെ പ്രതിനിധീകരിച്ച് എം.പി ആയിട്ടുണ്ട്. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു.
കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി ആണ്. കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് വിട്ടുവന്ന് പി.സി തോമസിനൊപ്പം ഐ.എഫ്.ഡി.പി എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2015ലെ പിളര്‍പ്പിനുശേഷം പി.സി തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയായിരുന്ന. ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ് നിലവില്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം. ലളിതയാണ് ഭാര്യ. നിര്‍മല, അനിത, സക്കറിയ, ലത എന്നിവരാണ് മക്കള്‍.
