പ്രിയപ്പെട്ട സുബിക്ക് പ്രത്യാശയോടെ വിട…
കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട സഹോദരിയുമായ സുബിയെ പ്രത്യാശയോടെ യാത്രയയ്ക്കുന്നു. ഉയർപ്പിൻ്റെ പുലരിയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ വിട….സുബിയുടെ ഭൗതികശരീരം നാളെ ബുധൻ രാവിലെ 10 മണിക്ക് കരീപ്ര മുണ്ടൂർ ഭവനത്തിൽ കൊണ്ടുവരികയും പൊതുദർശനത്തിന് ശേഷം 11 മണിക്ക് ഭൗതികശരീരം ഒഴുകുപാറയ്ക്കലേക്ക് കൊണ്ട് പോകുകയും 12 മണിക്ക് ഒഴുകുപാറയ്ക്കൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും. കൊല്ലം കരീപ്ര മുണ്ടുർ പീസ് കോട്ടേജിൽ ക്രിസ്തിയ മാതാപിതാക്കളായ G ബേബി, പരേതയായ തങ്കമ്മ ബേബി എന്നിവരുടെ 6 മക്കളിൽ ഇളയപുത്രി ആയി 1987 ഏപ്രിൽ 30 ന് പ്രിയ സുബിമോൾ ജനിച്ചു. പെന്തക്കോസ്ത് ദൈവസഭയിലെ ഭക്തരായ മാതാപിതാക്കൾക്ക് ജനിച്ചതാൻ ബാല്യം മുതൽ ആത്മിയകാര്യങ്ങളിൽ മുൻപന്തിയിൽ ആയിരുന്നു (കരിപ്ര AG ചർച്ച്) തൽഫലമായി കൗമാരത്തിൽ തന്നെ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വികരിക്കുന്നതിനും ദൈവിക കല്പന അനുസരിക്കുന്നതിനും ഇടയായി, വിശ്വാസജിവിതത്തിൽ സഭയ്ക്കും പുത്രിക സംഘടന കൾക്കും സണ്ടേസ്കുളിലും സജിവ സാന്നിധ്യം ആയിരുന്നു പ്രിയ സുബിമോൾ .ജോലിയോട് അനുബന്ധിച്ചു സൗദിഅറേബിയിൽ പോയ പ്രിയ പൈതൽ അവിടെ വച്ച് താൻ പ്രിയംവച്ച കർത്താവിൻ്റെ സന്നിധിയിൽ പ്രത്യാശയോടെ ഫെബ്രുവരി 28 ന് ചേർക്കപ്പെടുക്കയുണ്ടായി . പ്രിയ സുബിമോളുടെ അകാലത്തിലുള്ള വേർപ്പാട് കുടു:ബബങ്ങൾക്കും ദേശത്തിനും .സഭകൾക്കും ,കുട്ടുക്കാർക്കും നികത്താനാകാത്ത നഷ്ടമാണ് . യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ തേജസ്സിൻ്റെ ശരീരത്തോടെ നമ്മുടെ പ്രിയപ്പെട്ട സുബി മോളെ നമ്മുക്ക് വിണ്ടും കാണാമെന്ന പ്രത്യാശയോടെ …..
സഹോദരങ്ങൾ:
ജോസ് ബേബി, ഷിബു ബേബി ( പാസ്റ്റർ AG മാവേലിക്കര സെക്ഷൻ, ഉമ്പർനാട് ചർച്ച് ), റോയി ബേബി ,അജിബേബി
സഹോദരി : അനു ബേബി
ഭർത്താവ് : ജേക്കബ് ഗിവർഗ്ഗിസ് മാത്യു ( ഒഴുകുപാറയ്ക്കൽ\’ ,ആയുർ)
മകൾ : ഹന്ന തങ്കം ജേക്കബ് (1മുക്കാൽ വയസ്സ്)
ദു:ഖത്തിൽ ആയിരിക്കുന്ന കുടു:ബത്തെ ഓർത്തും പ്രാർത്ഥിക്കുക.
