ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവര്സീയർ ഡോ. പോൾ എൽ. വാക്കർ നിത്യതയിൽ
ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ. പോൾ എൽ. വാക്കർ നിത്യതയിൽ ചേർക്കപ്പെട്ടു 1996 ൽ ജനറൽ ഓവര്സീയർ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 37 വർഷം അറ്റ്ലാന്റയിലെ മൗണ്ട് പരാൻ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററായി വാക്കർ സേവനമനുഷ്ഠിച്ചു. പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ സെക്രട്ടറി ജനറൽ, തേർഡ് അസിസ്റ്റന്റ് ജനറൽ ഓവര്സീയർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചർച്ച് ഓഫ് ഗോഡിന്റെ മുൻ വിദ്യാഭ്യാസ ചാൻസലർ കൂടിയാണ് അദ്ദേഹം. സംസ്കാര ക്രമീകരണങ്ങൾ പിന്നീട് പ്രഖ്യാപിക്കും. പ്രാർത്ഥനയിൽ വാക്കർ കുടുംബത്തെ, അദ്ദേഹത്തിന്റെ ഭാര്യ കാർമെലിറ്റ, അവരുടെ മകൻ ഡോ. മാർക്ക് വാക്കർ, പേരക്കുട്ടികൾ എന്നിവരെ ഓർക്കുക
