കൂടൽ കുഞ്ഞൂഞ്ഞിന്റെ സഹധർമിണി ചിന്നമ്മ വർഗീസ് (81) കർത്തൃ സന്നിധിയിൽ .
കൂടൽ : കുറ്റിമണ്ണിൽ ബെഥേൽ വീട്ടിൽ കർത്താവിൽ പ്രസിദ്ധനായ കൂടൽ കുഞ്ഞൂച്ചായന്റെ സഹധർമിണി ചിന്നമ്മ വർഗീസ് (81) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 9-1-2021 ശനിയാഴ്ച 10 മണിക്ക് കൂടൽ ശാരോൻ ചർച്ചിൽ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് ശേഷം ശാരോൻ സെമിത്തേരിയിൽ. രണ്ടര പതിറ്റാണ്ടിലധികം കർതൃദാസനോടൊപ്പം സുവിശേഷവേലയിൽ പങ്കാളിയായി അനേക ആത്മക്കളെ നേടി. ദൈവദാസന്റെ വേർപാടിനുശേഷം മക്കളോടൊപ്പം വിവിധ ഇടങ്ങളിൽ താമസിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.