Ultimate magazine theme for WordPress.

പാസ്റ്റർ ആർ. സതീഷ് (37) കർതൃസന്നിധിയിൽ

പാറശ്ശാല: മുള്ളുവിള, ഓടൽവിള വീട്ടിൽ റോസയുടെ മകൻ പാസ്റ്റർ സതീഷ് ആർ. (37) കോവിഡ് ബാധിച്ചു നിര്യാതനായി. സംസ്കാരം നടന്നു.വെള്ളറട ആത്മീയ മന്ന ബൈബിൾ കോളേജിൽ നിന്നും ബിരുദ പഠനത്തിനു ശേഷം കുഴിത്തുറ കഴുവൻതിട്ട പെനിയേൽ മിഷൻ ചർച്ചിന്റെ അസിസ്റ്റന്റ് പാസ്റ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. വടക്കേ ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ അതീവതല്പരനായിരുന്നു പാസ്റ്റർ സതീഷ്.
എട്ടു മാസം ഗർഭിണിയായ ഭാര്യ രാജിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
മക്കൾ: ഷാരോൺ, ഷെർവിൻ

Sharjah city AG