Ultimate magazine theme for WordPress.

പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനറ്റ് സജി നിത്യതയിൽ

 

മുംബൈ: കോവിഡ് ബാധിതയായി അതീവ ഗുരുതരാവസ്ഥയിൽ മുംബൈ ഡി.വൈ പാട്ടീൽ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരുന്ന സിസ്റ്റർ ജാനറ്റ് സജി (52 വയസ്സ് ) നിത്യതയിൽ ചേർക്കപ്പെട്ടു. ഗുജറാത്തിലെ വാപി കേന്ദ്രമായ മസീഹി മണ്ഡലി സഭാ (മുൻപ് ഫെലോഫിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) സ്ഥാപകൻ പായിപ്പാട് മുളമൂട്ടിൽ പാസ്റ്റർ സജി മാത്യുവിൻ്റെ സഹധർമ്മിണിയാണ് സിസ്റ്റർ ജാനറ്റ്.

ഗുജറാത്തിൽ മിഷണറി പ്രവർത്തനങ്ങളിൽ പാസ്റ്റർ സജി മാത്യുവിനൊപ്പം മുന്നണിപ്പോരാളിയായിരുന്നു ജാനറ്റ്. ധാരാളം സഭകളും സ്കൂളുകളുമുള്ള ഈ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ സിസ്റ്റർ ജാനറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയാണ് പാസ്റ്റർ സജി. കട്ടപ്പന വടക്കേടത്ത് വി വി വർക്കി – റോസമ്മ ദമ്പതികളുടെ മകളാണ് പരേത.

മക്കൾ:-. ജാസ്മിൻ ,ജസൻ. മരുമകൻ :- ജോൺ പുളിവേലിൽ. കൂടുതൽ വിവരങ്ങൾ പിന്നാലെ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.