ഭീകരവാദ ആരോപണത്തിന് തിരിച്ചടി നൽകി കന്യാസ്ത്രീകൾ
ഫിലിപ്പീൻസ്:തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച് ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ഫിലിപ്പീൻസിലെ കന്യാസ്ത്രീകൾ ആരോപണങ്ങൾ തള്ളിക്കളയുകയും ആരോപണത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു.
ദരിദ്രരെ സഹായിക്കുന്നതിനും സർക്കാരിനുമിടയിൽ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് തങ്ങളുടെ സാന്നിദ്ധ്യം എന്ന് ഓഗസ്റ്റ് 30-ന് റൂറൽ മിഷനറി സിസ്റ്റേഴ്‌സ് പറഞ്ഞു, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസിനും അതിന്റെ സായുധ വിഭാഗമായ ന്യൂ പീപ്പിൾസ് ആർമിക്കും ധനസഹായം നൽകി തീവ്രവാദ വിരുദ്ധ നിയമം ലംഘിച്ചുവെന്ന സർക്കാർ ആരോപണങ്ങൾ സഹോദരിമാർ പൂർണ്ണമായും നിഷേധിച്ചു. തങ്ങൾ സർക്കാരിന്റെ ശത്രുവല്ല, ഒരു തീവ്രവാദ ഗ്രൂപ്പിനെ ഞങ്ങൾ സഹായിച്ചിട്ടില്ല, തങ്ങൾ ജനങ്ങളെ നേരിട്ട് സഹായിക്കാൻ ആഗ്രഹിക്കുന്നവർ ആണ് കന്യാസ്ത്രികൾ പ്രസ്താവനയിൽ പറഞ്ഞു. റൂറൽ പ്രവിശ്യകളിലെ തങ്ങളുടെ സാന്നിധ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും അവർക്കായി ഫണ്ട് അഭ്യർത്ഥിക്കാനും സഹായിക്കുമെന്ന ആരോപണവും കന്യാസ്ത്രീകൾ നിഷേധിച്ചു.
