ക്രിസ്ത്യൻ ലൈവ് ഇനി മുതൽ യു കെ യിൽ നിന്നും
ലണ്ടൻ: ക്രൈസ്തവ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഓൺലൈൻ ചാനലായ ക്രിസ്ത്യൻ ലൈവ് ടിവിയുടെ പ്രവർത്തനങ്ങൾ യു കെയിൽ ആരംഭിക്കുന്നു. ഇനി മുതൽ യു കെയിൽ നിന്നുള്ള വാർത്തകളും മറ്റു പരിപാടികളും പ്രേക്ഷകർക്ക് ക്രിസ്ത്യൻ ലൈവ് ടിവിയിൽ കാണാവുന്നതാണ്.
2008 ൽ ദുബൈയിൽ ബ്രദർ അജി ജോർജ് ആരംഭിച്ച ക്രിസ്ത്യൻ ലൈവ് ടിവിയുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്. ഇന്ന് ക്രിസ്ത്യൻ ലൈവ് ടി വി ,മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രി എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിനാളുകളാണ് ചാനലിൻ്റെ ദൈനംദിന പരിപാടികൾ ശ്രവിക്കുന്നത്.
യു കെയിൽ വിവാഹം, മരണം തുടങ്ങി പ്രേക്ഷകരുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾ ലൈവ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: Br. Rufus Shaju +44 7880 229261
