Ultimate magazine theme for WordPress.

ആരാധനാലയങ്ങൾക്ക് നോട്ടീസ് ; 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കും

തിരുവനന്തപുരം: ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. എസ്.ഐ.മാരും എസ്.എച്ച്.ഒ.മാരുമാണ് നോട്ടീസ് നൽകുന്നത്. ആരാധാനാലയ കമ്മറ്റികൾ ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്.

Sharjah city AG