സ്റ്റാന്‍ സ്വാമി കേസ് അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ഡൽഹി : സ്റ്റാന്‍ സ്വാമി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് എ. എം ആരിഫ് എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പെഗാസസ് അന്വേഷണ മാതൃകയിലോ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയോ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
