Ultimate magazine theme for WordPress.

വടക്കേയിന്ത്യൻ മിഷനറിമാരെ പരിചയപ്പെടാൻ അവസരം

ഉത്തരേന്ത്യൻ മിഷനറി പ്രവർത്തനത്തെ അടുത്തറിയാൻ സൗകര്യമൊരുക്കി ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ

നെടുമ്പാശ്ശേരി: ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ(ഐ.എഫ്.ഐ) സൂം ആപ്ലിക്കേഷൻ മുഖേന എല്ലാ തിങ്കളാഴ്ച്ചയും രാത്രി 9 മുതൽ 10 വരെ സൂം ആപ്പിലൂടെ നടക്കുന്ന മീറ്റിംഗ് വിജയകരമായി പത്ത് ആഴ്ച്ച പിന്നീടുന്നു. വടക്കേ ഇന്ത്യൻ മിഷനറിമാരെ പരിചയപ്പെടാനും അവരുടെ ഹൃദയസ്പർശിയായ അനുഭവ സാക്ഷ്യങ്ങൾ കേൾക്കുവാനും അവർക്കുവേണ്ടി പ്രാർഥിക്കുവാനും അവസരമുണ്ടാകും. യൂട്യൂബിലും തത്സമയം വീക്ഷിക്കാം. സുവിശേഷീകരണത്തിനു വെല്ലുവിളികൾ നേരിടുന്ന നോർത്ത് ഇന്ത്യൻ മിഷനറിമാരുമായി പരിചയപ്പെടാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: പാസ്റ്റർ സണ്ണി മാത്യു +91-9744283728.

Leave A Reply

Your email address will not be published.