സിയോൾ : നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തരകൊറിയ വീണ്ടും വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഉത്തരകൊറിയയുടെ അതിർത്തികൾ പുറത്തുനിന്നുള്ള വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തുകൊണ്ടുള്ള കിമ്മിന്റെ ഉത്തരവ്.
ഉത്തരവിന് പിന്നലെ നിരവധി പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നും കൊറിയയിലേക്ക് എത്തിച്ചേർന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് ഉത്തരകൊറിയ അതിർത്തികൾ അടച്ചത്. ഭയം കുറഞ്ഞതോടെ മറ്റ് രാജ്യങ്ങൾ അതിർത്തികൾ തുറന്നെങ്കിലും, ഉത്തരകൊറിയ തീരുമാനം മാറ്റാൻ തയ്യാറായില്ല. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുറക്കുന്നത്.
