വാഷിംഗ്‌ടൺ : വെനസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്കാണ് 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിനായി അവർ നടത്തിയ അക്ഷീണമായ പോരാട്ടങ്ങൾ പരിഗണിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി ഈ പുരസ്‌കാരം നൽകിയത്.
ഡോണൾഡ് ട്രംപ് സമാധാന നൊബേലിന് വേണ്ടി ഏറെക്കാലമായി ശ്രമിക്കുകയും സ്വയം അർഹനാണെന്ന് പലതവണ വാദിക്കുകയും ചെയ്തിരുന്നു. ഗാസയിലെ വെടിനിർത്തൽ ഉൾപ്പെടെയുള്ള വിദേശനയ ഇടപെടലുകൾ അദ്ദേഹം നൊബേലിനായി ഉയർത്തിക്കാട്ടി.

Comments are closed.