വത്തിക്കാന്‍ സിറ്റി: നിലവില്‍ മാര്‍പാപ്പ സ്ഥാനം ഒഴിയുവാന്‍ പദ്ധതിയില്ലായെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ. ആരോഗ്യ പ്രതിസന്ധികളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രചരണം സജീവമായിരിക്കെയാണ് “ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി” എന്ന തൻ്റെ വരാനിരിക്കുന്ന ആത്മകഥയിൽ പാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നിരവധി പദ്ധതികൾ ഇനിയും യാഥാർത്ഥ്യമാക്കാനുണ്ടെന്നും പാപ്പ കുറിച്ചതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന് ഇപ്പോൾ 11 വര്‍ഷം പൂര്‍ത്തിയായി.
