ഫ്ലോറിഡ :തവാരസിലെ സ്വകാര്യ ലിബർട്ടി ക്രിസ്ത്യൻ പ്രിപ്പറേറ്ററി സ്‌കൂളിൽ ആണ് സംഭവം നടക്കുന്നത്. ഓൺലി ഫാൻസ് അക്കൗണ്ടിൽ പരസ്യം നൽകിയതിൻ്റെ പേരിൽ 35 കാരിയായ മിഷേൽ ക്ലൈന്റിനെ ആണ് സ്കൂൾ കാമ്പസ്സിനുള്ളിൽ വാഹനം പാർക്ക് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.തന്റെ കുട്ടികളെ സ്കൂളിൽ കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു നടപടി.മറ്റു മാതാപിതാക്കളും സ്കൂളിന്റെ ഈ നടപടിയെ അനുകൂലിച്ചു .“ഇത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല,”എന്നായിരുന്നു ക്ളൈന്റിന്റെ മറുപടി.
