Ultimate magazine theme for WordPress.

ഇസ്രായേൽ ഉൾപ്പെടെ ഒരു രാജ്യമായും സംഘർഷത്തിനില്ല: സിറിയ

ദമസ്‌കസ് : ഇസ്രായേൽ ഉൾപ്പെടെ ഒരു രാജ്യമായും സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേൽ സിറിയയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും കയ്യേറിയ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും സിറിയയിലെ പുതിയ ഭരണാധികാരി അബൂ മുഹമ്മദ് അൽജുലാനി.

സിറിയ താവളമാക്കി മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്നും ജുലാനി വ്യക്തമാക്കി.

‘1947ലെ ഇസ്രായേൽ-സിറിയ കരാറിലെ ധാരണകളിൽ ഞങ്ങൾ ഉറച്ചുനിൽക്കും. യുഎൻ ദൗത്യസംഘത്തെ തിരിച്ചെത്തിക്കാനുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. ഇസ്രായേലായാലും മറ്റേതു രാജ്യമായാലും ആറുമായും സംഘട്ടനം ആഗ്രഹിക്കുന്നില്ല. സിറിയയെ ആക്രമണത്തിനുള്ള താവളമാക്കാനും അനുവദിക്കില്ല.’-ജുലാനി പറഞ്ഞു.

Sharjah city AG